കാന്താരി തഴച്ചു വളരാൻ Kanthari Kirshi Tips
കാന്താരി തഴച്ചു വളരാൻ Kanthari Kirshi Tips
വിലയിൽ ഏറെ മുന്നിലാണ് നാട്ടിൻ പുറങ്ങളിലെ ഈ കാന്താരി മുളക്. കാന്താരിത്തൈകള്‍ വീട്ടില്‍ വളര്‍ത്തി വരുമാനം നേടാം .
മുളക് പറിക്കാൻ തുടങ്ങിയാൽ ഓരോ മാസത്തിലും അല്പം വളം ചേർത്തുകൊടുക്കണം.
നല്ല വില ലഭിക്കുമെന്നറിഞ്ഞതോടെ കൂടുതൽ പേര് കാന്താരി നട്ടുവളർത്തി വിപണിയിൽ എത്തിച്ച് വിൽപ്പന നടത്തുകയാണ്.
വെള്ളീച്ച ശല്യം അകറ്റാൻ നന്നായി വെള്ളം സ്പ്രേ ചെയ്യാം.. വേപ്പെണ്ണ, മുളക്, സോപ്പ് ചേർത്ത് കലക്കി തളിക്കാം
മുളക് വിത്ത് തിരഞ്ഞെടുക്കുന്ന വിധം
നല്ല വിളവു തരുന്ന ചെടികളില്‍നിന്ന് മൂത്തു പഴുത്ത മുളക് പറിച്ചെടുത്ത് നന്നായി ഉണക്കിയെടുക്കുക. ഇങ്ങനെ ഉണങ്ങിയ മുളകില്‍നിന്നു ശ്രദ്ധയോടെ വിത്ത് വേർതിരിച്ചെടുത്ത് ഒന്നുകൂടി ഉണക്കിയ ശേഷം സൂക്ഷിക്കാം. ചെടിയുടെ മധ്യകാലത്ത് ഉണ്ടാവുന്ന കായകളാണ് വിത്തെടുക്കാന്‍ കൂടുതല്‍ അനുയോജ്യം. ഇങ്ങനെ ശേഖരിച്ച വിത്തിലൂടെയുണ്ടാകുന്ന പുതിയ ചെടിക്കു കൂടുതല്‍ കരുത്ത് ഉണ്ടാകും . ഒരു വർഷം വരെ ഇത്തരത്തിൽ വിത്തുകൾ വായു കടക്കാതെ സൂക്ഷിച്ചുവയ്ക്കാം
Tags : how to select chilly seeds, mulaku vithu thiranjedukkumbol, how to keep seeds

