Fertilizer For Coconut Tree തെങ്ങു കായ്ക്കുന്നില്ലങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ

തെങ്ങു കായ്ക്കുന്നില്ലങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ Fertilizer For Coconut Tree | Coconut Farming Tips Malayalam

വളം നല്കാൻ ഏറ്റവും നല്ല സമയം കാലവര്ഷാരംഭമാണ്. വേനൽ മഴയ്ക്കു മുൻപും, കാലവര്ഷാരംഭത്തിലും രണ്ടു തവണയായി വളം ചെയ്യാം .

തെങ്ങു കായ്ക്കുന്നില്ലങ്കിൽ വളത്തിന്റെ കുറവ് ഉണ്ടോ എന്ന് നോക്കുക… തെങ്ങിന് വളം നൽകുന്നത് പ്രധാനപ്പെട്ട കാര്യമാണ്.

തെങ്ങിന്‍ തടത്തിന്റെ ഒരു മീറ്റര്‍ ചുറ്റളവിലും ഒന്നര അടി താഴ്ച്ചയിലും മണ്ണെടുത്തു തടത്തിനു ചുറ്റിലുമായി വകഞ്ഞ് മാറ്റണം. തടത്തില്‍ ആദ്യം ഇടേണ്ടത് കുമ്മായമാണ്. ഒരു തെങ്ങിന് ഒരു കിലോ കുമ്മായം അല്ലെങ്കില്‍ ഡോളൊമൈറ്റ് വേണം.
ഇതു വെള്ളത്തിൽ കലക്കിയും ഒഴിച്ച് കൊടുക്കാം . മണ്ണ് പരിശോധനയിലൂടെ കുമ്മായത്തിന്റെ കൃത്യമായ അളവ് മനസ്സിലാക്കാം

തെങ്ങിന് വളരെ നല്ലതാണു പച്ചിലവളം. വളക്കൂറുള്ളതും എളുപ്പം അഴുകുന്നതുമായ പച്ചിലകളാണ് ഉത്തമം.ശീമക്കൊന്ന , പയറു വര്‍ഗ്ഗ വിളകള്‍ എന്നിവയെല്ലാം നല്ലതാണ് .പച്ചിലകള്‍, തെങ്ങിന്റെ ഓല എന്നിവ വെട്ടി തടത്തില്‍ മുക്കാല്‍ ഭാഗം നിറയ്ക്കണം. അതിനു ശേഷം അഞ്ച് കൊട്ട ചാണകം പച്ചിലകളുടെ മുകളില്‍ വിതറുക. പൊട്ടാഷിന്റെ കുറവ് പരിഹരിക്കാൻ രണ്ട് കിലോ എല്ലുപൊടി ഇതോടൊപ്പം ചേര്‍ക്കാം.

ചാണകം , കമ്പോസ്റ്റ് , ചാരം ,വേപ്പിന്‍ പിണ്ണാക്ക് , കോഴിവളം, മത്സ്യ വളം,മണ്ണിര കമ്പോസ്റ്റ് എന്നിവയൊക്കെ ലഭ്യതക്കനുസരിച്ച് ഉപയോഗിക്കാം . മണ്ഡരി , ചെന്നീരൊലിപ്പ് , തഞ്ചാവൂര്‍ വാട്ടം എന്നിവയൊക്കെ പ്രതിരോധിക്കാന്‍വേപ്പിന്‍ പുണ്ണാക്കിന് കഴിയും . ഒരു തെങ്ങിന് 5 കിലോ എന്ന നിരക്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിക്കാം.

തടം തുറന്ന് വളങ്ങള്‍ ഇട്ട ശേഷം ഒന്ന് രണ്ടു മാസത്തിന് ശേഷമാണ് മണ്ണിട്ടു തടം മൂടേണ്ടത് . ഈ സമയം കൊണ്ട് തടത്തില്‍ വീഴുന്ന മഴവെള്ളവും പച്ചിലകളും ചാണകവളവും എല്ല് പൊടിയുമെല്ലാം ചീഞ്ഞ് നല്ല വളമാകാൻ സഹായകരമാണ് . ചാരം നല്ലവളമാണെങ്കിലും പൊട്ടാഷിന്റെ അളവ് പൊതുവെ കുറവാണ് . തെങ്ങിന്റെ ഭാഗങ്ങള്‍ കത്തിച്ചു ചാരം ഇടുന്നതിലും നല്ലത് തെങ്ങിൻ ചുവട്ടിൽ തന്നെ പുതയിടുന്നത് ആണ്.

 

 

Leave a Reply

× How can I help you?