തക്കാളി കൃഷിയിൽ ഇരട്ടി വിളവ് എങ്ങനെ നേടാം Tomato Farming Tips
മണ്ണ്, ചകിരിചോറ്, ചാണകം പൊടി 3:1:1 നിരക്കിൽ മിക്സ് ചെയ്തു (മണ്ണ് മൂന്ന് കൊട്ട, ചകിരി ചോറ് ഒരു കൊട്ട, ചാണകം പൊടി ഒരു കൊട്ട ) അതിലേക്ക് അര ചട്ടി എല്ലുപൊടി, അര ചട്ടി വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് മിക്സ് ചെയ്തത്.. തൈകൾ കുറച്ച് വലുതായാൽ കുറച്ചൂടെ മിശ്രിതം ചേർക്കാം… ഡെയിലി രണ്ട് നേരം നനയ്ക്കുക.. തക്കാളി തൈകൾ നടുമ്പോൾ അധികം വൈകാതെ ഓരോ കമ്പ് തന്നെ കുത്തി കൊടുക്കുക.. ചെടിക്കു ബലംകിട്ടുന്നതിന് വേണ്ടി ആണ്.
വെള്ളീച്ച ശല്യം അകറ്റാൻ നന്നായി വെള്ളം സ്പ്രേ ചെയ്യാം.. വേപ്പെണ്ണ, മുളക്, സോപ്പ് ചേർത്ത് കലക്കി തളിക്കാം