കാബേജ് കോളിഫ്ലവർ കൃഷി വിജയിക്കാൻ അറിയേണ്ട കാര്യങ്ങൾ How to Cultivate Cabbage and Cauliflower 2020

കാബേജ് കോളിഫ്ലവർ കൃഷി വിജയിക്കാൻ അറിയേണ്ട കാര്യങ്ങൾ How to Cultivate Cabbage and Cauliflower 2020

കാബേജ്, കോളിഫ് ളവര്‍, ബീറ്റ്‌റൂട്ട് മുതലായ മഞ്ഞുകാല പച്ചക്കറികള്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടവയാണ്. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും നവംബര്‍ മുതല്‍ ഫിബ്രവരി വരെയുള്ള സമയത്ത് ഇവ വിജയകരമായി കൃഷിചെയ്യാവുന്നതാണ്. തൈ നട്ട് ഏകദേശം രണ്ടേകാല്‍ മാസംകൊണ്ട് വിളവെടുക്കാന്‍ സാധിക്കും. കൃഷിരീതി: നവംബര്‍ മാസത്തില്‍ കൃഷി ആരംഭിക്കാം. നഴ്‌സറികളിലോ പ്രോട്രേകളിലോ വിത്ത് പാകി തൈകള്‍ ഉത്പാദിപ്പിച്ച് 20-25 ദിവസം പ്രായമാകുമ്പോള്‍ പറിച്ച് നട്ടാണ് കാബേജും കോളിഫ്‌ലവറും കൃഷിചെയ്യുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ രണ്ടുശതമാനം വീര്യത്തില്‍ സുഡോമൊണാസ് ലായനി ചെടികളില്‍ തളിച്ചുകൊടുക്കുന്നത് അഴുകല്‍ രോഗത്തില്‍നിന്ന് ചെടികളെ സംരക്ഷിക്കും. കൂടാതെ വളര്‍ച്ച ത്വരപ്പെടുത്തുകയും ചെയ്യും. ശ്രദ്ധയോടെ പരിചരിച്ചാല്‍ കീടനാശിനി വിമുക്തമായ കാബേജും കോളിഫ്‌ലവറും സ്വന്തം കൃഷിയിടത്തില്‍ ഉത്പാദിപ്പിക്കാം. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക

 

Tags : cabbage cultivation, how to grow cabbage at home,, cauliflower farming in kerala

Leave a Reply

× How can I help you?