റംബുട്ടാന് കൃഷി ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ Rambutan Krishi
റംബുട്ടാന് മരങ്ങളില്‍ ആണ് പെണ് വ്യത്യാസമുള്ളതിനാല്‍ വിത്ത് മുളച്ചുണ്ടാകുന്ന തൈകള്‍ കൃഷിയ്ക്ക് ഉപയോഗിക്കരുത്. പകരം നല്ല ഗുണമേന്മയുള്ള ബഡ് ചെയ്ത തൈകള്‍ വേണം കൃഷി ചെയ്യാന്‍. ഇത്തരം തൈകള്‍ നട്ട് മൂന്നാംവര്‍ഷം മുതല്‍ പുഷ്പിക്കുകയും നല്ല പരിചരണം നല്കിയാല് ആറു മുതല്‍ എട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്ന വിളവ് ലഭിക്കുകയും ചെയ്യും. ജൈവ രീതിയിൽ കൃഷി ചെയ്യാൻ പറ്റിയ വിളയാണ് മുള്ളൻപഴം അഥവാ റംബുട്ടാൻ.ജൂലൈ മുതൽ ഒക്ടോബർ വരെ കായ്ഫലം തരും. തോടിനുള്ളിലെ ദശയാണ് ഭക്ഷ്യയോഗ്യമായ ഭാഗം. മലേഷ്യയാണ് റംബുട്ടാന്റെ ജന്മദേശം. മരങ്ങള്‍ തമ്മില്‍ 40 അടി അകലമാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചത് .
ചെറിയ തോതിലുള്ള താപനില വ്യതിയാനം ചെടികളുടെ വളര്‍ച്ചയേയും വിളവിനെയും ഗൗരവമായി ബാധിക്കാറുമില്ല. എല്ലാത്തരം മണ്ണിലും റംബുട്ടാൻ വളരുമെങ്കിലും നല്ല നീർവാർച്ചയും, പശിമരാശിയും ഉള്ള മണ്ണാണ് നല്ല വളർച്ചയ്ക്കും, മികച്ച വിളവിനും അനുയോജ്യം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കൃഷി ഒഴിവാക്കേണ്ടതാണ്.ചരിവുള്ള സ്ഥലങ്ങൾ റംബുട്ടാൻ കൃഷിയ്ക്ക് അനുയോജ്യമാണ്. സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലത്ത് റംബുട്ടാൻ കൃഷി ചെയ്യുവാൻ ശ്രദ്ധിക്കുക.
തൈകള്‍ നട്ട് ആദ്യ നാമ്പുകള്‍ വന്ന് ഇല മൂത്തതിനുശേഷം വേണം വളമിടാന്‍. കമ്പോസ്റ്റും ട്രൈകോടർമ ചേർത്ത ചാണകകൂട്ടും ഈ മരങ്ങൾക്ക് നല്ല വളമാണ്. വളരെ ഉയരത്തിൽ വളരുന്ന മരം ആയതിനാൽ ചെറുപ്രായത്തില്‍ തന്നെ മരങ്ങളെ രൂപപ്പെടുത്തിയെടുക്കേതാണ് കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തിൽ നിന്നും പഴങ്ങൾ വലയിട്ട് സംരക്ഷിക്കുവാൻ സാധിക്കും.
