വഴുതനയിലെ കീടശല്യം നിയന്ത്രിക്കാം Brinjal Farming Tips Agricultural Tips
വഴുതനയിലെ കീടശല്യം നിയന്ത്രിക്കാം Brinjal Farming Tips Agricultural Tips
കായ്/തണ്ടുതുരപ്പന്‍പുഴു : ചെടികളുടെ തണ്ടുകള്‍, പുതുതായി ഉണ്ടാകുന്ന കായ്കള്‍ എന്നിവ തുരന്നു നശിപ്പിക്കുകയാണ് ഈ പുഴുക്കള്‍ ചെയ്യുന്നത്. വഴുതന കൃഷിചെയ്യുന്നതിനുള്ള ഏറ്റവും വലിയ ഭീഷണിയും ഇവയാണ്. കേടുവന്ന കായ്കളും തണ്ടും നശിപ്പിക്കുക, 5 ശതമാനം വീര്യമുള്ള വേപ്പിന്‍കുരുസത്ത് തളിക്കുക.
ആമവണ്ട് സാധാരണയായി ഇലകളിലാണ് കണ്ടുവരുന്നത് .ഇലകളിലാണ് ഇവ കൂട് കൂട്ടി താമസിക്കാറുള്ളത് .വഴുതനയെ അക്ക്രമിക്കുന്ന ഒരു പ്രധാനപ്പെട്ട കീടം ആണിത് .ഇവ ഇലയുടെ ഹരിതകം തിന്നു ചെടിയുടെ വളർച്ച മുരടിപ്പിക്കുന്നു.ആമവണ്ടിന്റെ മുട്ട, പുഴു, പ്യൂപ്പ, വണ്ട് എന്നീ ദശകള്‍ ശേഖരിച്ച് നശിപ്പിച്ചു കളയാം. കാന്താരിമുളക്-ഗോമൂത്രമിശ്രിതം തളിക്കുന്നത് ഇവയുടെ രൂക്ഷത കുറയ്ക്കുന്നതിനു സഹായിക്കും.
തവാരണകളില്‍ വളരുന്ന ചെടികളിലും മാറ്റി നട്ടതിനുശേഷവും ആണ് വാട്ടരോഗം കണ്ടുവരുന്നത് . ബാക്ടീരിയയാണ് ഈ രോഗത്തിനു കാരണക്കാരന്‍. രോഗം ബാധിച്ചാല്‍ ഒപ്പം കുമിള്‍ ആക്രമണവും കണ്ടുവരുന്നു. വാട്ടരോഗം ബാധിച്ച ചെടികള്‍ മഞ്ഞനിറമായി വാടിപ്പോകുന്നു. ഈ രോഗത്തെ തടയുന്നതിനായി തവാരണകളില്‍ സ്യൂഡോമോണാസ് 20ഗ്രാം ഒരു ലിറ്റര്‍ അളവിലെടുത്ത് തടം കുതിര്‍ത്തതിനുശേഷം വിത്തു നടാം. മാറ്റിനടുന്ന തൈകളും ഈ ലായനിയില്‍ മുക്കിയശേഷം നടുന്നത് വാട്ടരോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
Organic Trichoderma Viride Kerala Agro Centre
- Useful for terrace and kitchen gardening
- Provides excellent effect in overall plant growth, shoot and root development rich in all kinds of beneficial micro organism increase soil fertility controls pathogens and nematodes
- Trichoderma viride is a fungus and a bio fungicide. Active fungal destroyer

