ചിത്രകീടം , ഇലതീനി പുഴുക്കൾ എന്നിവ തടയാൻ വേപ്പെണ്ണ Neem OIl Insecticide

ചിത്രകീടം , ഇലതീനി പുഴുക്കൾ എന്നിവ തടയാൻ വേപ്പെണ്ണ

ഒരു അടിസ്ഥാന കീടനാശിനി ആണിത്. വളങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് വേപ്പെണ്ണ  Nimbecidine EC (Neem-Oil-Based Botanical Insecticide) ചോദിച്ചു വാങ്ങുക.

 

 

വേപ്പെണ്ണ മിശ്രിതം ഉണക്കാൻ ആയി നമ്മൾ വാങ്ങിയ ബോട്ടിലിൽ എന്ത് ഒരു ലിറ്ററിന് എത്ര മില്ലി മിക്സ് ചെയ്യണണം എന്നുണ്ടാകും . ഉദാഹരണമായി അഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇളക്കി
ചെടികളുടെ അടിയിലും മുകളിലും തളിച്ച് കൊടുക്കുക. . ഒന്നുകിൽ അതിരാവിലെ. അല്ലെങ്കിൽ വൈകുന്നേരം ആണ് തളിക്കേണ്ടത് .

ആഴ്ചയിൽ ഒരിക്കൽ എങ്കിലും വേപ്പെണ്ണ മിശ്രിതം തളിക്കുക. കാരണം ജൈവ കൃഷിയിൽ പ്രതിരോധം ആണ് പ്രധാനം. തൈകൾ പാകി മുളപ്പിക്കുമ്പോൾ പറിച്ചു നടുമ്പോൾ ഒക്കെ തളിച്ച് കൊടുക്കുക. ഇലകളിലും ചുവട്ടിലും. കാരണം തൈകൾക്ക് ചിത്രകീടം ബാധിച്ചാൽ മാറ്റിയെടുക്കാൻ ബുദ്ധിമുട്ട് ആകും.

ഇതിൽ  വെളുത്തുള്ളി ചേർക്കാം. ഒരു ഉണ്ട വെളുത്തുള്ളിയുടെ നീര് കൂടി ചേർത്താൽ ഒന്നാന്തരം കീടനാശിനി ആകും. പിന്നെ കാന്താരി അല്ലെങ്കിൽ എരിവുള്ള പച്ചമുളക് ചേർക്കാം.  നന്നായി നേർപ്പിക്കണം. അല്ലെങ്കിൽ ചെടികൾ വാടിപ്പോകും.  Online purchase link below.

ചിത്രകീടത്തെ തുരത്താനുള്ള മാര്‍ഗങ്ങള്‍

തൈകള്‍ നടുന്ന സമയം തന്നെ തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചു മണ്ണിൽ ചേര്‍ത്ത് തൈകൾ നടുക. വേപ്പിന്‍പ്പിണ്ണാക്കിന്റെയും മറ്റും കയ്പ്പ് രസം ഇലകളിലെത്തിയാല്‍ ചിത്ര കീടത്തിന്റെ ആക്രമണം തുടക്കത്തിലെ നിയന്ത്രിക്കാന്‍ കഴിയും.

 

 

For SUBSCRIBE Krishi Lokam : https://bit.ly/34YqQyV

Leave a Reply

× How can I help you?