How to Make Coco Peat Compost
ചകിരിച്ചോര്‍ കൊണ്ടുള്ള ജൈവ വളം തയ്യാറാക്കുന്ന രീതി How to Make Coco Peat Compost
ഒരു ടണ്‍ ചകിരിച്ചോറും പത്തുകിലോഗ്രാം കോഴിക്കാഷ്ഠവും ഒന്നരക്കിലോഗ്രാം കൂണ് വിത്തുമുണ്ടെങ്കില്‍ നമുക്ക് ചകിരിച്ചോർ കമ്പോസ്റ്റ് തയ്യാറാക്കാം. നല്ല തണല്‍കിട്ടുന്ന സ്ഥലത്ത് നിലം നിരപ്പാക്കുന്നതാണ് ആദ്യപടി. ഇനി 100 കിലോഗ്രാം ചകരിച്ചോറ് ഒരുപോലെ നിരത്തണം. ഇതിന് മുകളിലായി 300 ഗ്രാം കൂണ് വിത്ത് വിതറാം. അടുത്തതായി നൂറ് കിലോഗ്രാം ചകരിച്ചോറിനുള്ളതാണ്. പിന്നീട് രണ്ടുകിലോഗ്രാം കോഴിക്കാഷ്ഠം നിരത്തുക…. അതിനു മുകളിലായി ചകിരിച്ചോറും കൂണ് വിത്തും . ചകരിച്ചോറും കോഴിക്കാഷ്ഠവും പുട്ടിന് തേങ്ങാപ്പീരപോലെ പത്ത്അട്ടിയായി നിരത്തണം. നിരത്തുന്നതിനുമുമ്പും അട്ടിയിട്ടതിനുശേഷവും നനയ്ക്കുന്നത് ചകിരിച്ചോറ് പെട്ടെന്ന് പൊടിയുന്നതിന് സഹായിക്കും. 2 മാസമെങ്കിലും നല്ല തണലില്‍ കിടക്കണം.
ധാരാളം പൊട്ടാഷും സൂക്ഷ്മമൂലകങ്ങളുമടങ്ങിയ ചകിരിച്ചോറ് കമ്പോസ്റ്റ് അടിവളമായി നല്‍കുന്നത് ചെലവുകുറയ്ക്കാന്‍ മാത്രമല്ല, ഉത്പാദനം കൂട്ടാനും ഉത്തമമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
തെങ്ങിന് ചുവട്ടില്‍നിന്ന് ഒന്നരമീറ്റര്‍ അകലത്തിലായി ഒരടി താഴ്ചയില്‍ ചകിരിച്ചോറ് കമ്പോസ്റ്റ് വളമാക്കിയാല്‍ നാളികേര ഉത്പാദനം കൂടുമെന്നത് പഠനങ്ങൾ പറയുന്നു .
പുഴയോരങ്ങളിലെ ചകിരിഫാക്ടറികളില്നിന്ന് പുറന്തള്ളുന്ന ചകിരിച്ചോര്‍ സൃഷ്ടിക്കുന്ന പരിസരമലിനീകരണം ഒഴിവാക്കാനും നമ്മുടെ ജൈവവളപ്രശ്നങ്ങള്ക്ക് പരിഹാരം കാണാനും ഉത്തമമാര്‍ഗം കോഴിക്കാഷ്ഠം ചേര്‍ത്ത് തയ്യാറാക്കുന്ന ചകിരിച്ചോര്‍ കമ്പോസ്റ്റ് തന്നെ.

