തെങ്ങിൻ്റെ വളപ്രയോഗവും കാറ്റുവീഴ്ച കൂമ്പ് ചീയൽ രോഗം തടയാം Fertilizer for Coconut Tree

തെങ്ങിൻ്റെ വളപ്രയോഗവും കാറ്റുവീഴ്ച കൂമ്പ് ചീയൽ രോഗം തടയാം Fertilizer for Coconut Tree Coconut Famring Tips Malayalam

മഴയെ ആശ്രയിച്ചു കൃഷി ചെയ്യുമ്പോള്‍ മൊത്തം ശുപാര്‍ശചെയ്ത വളം രണ്ട് ഭാഗങ്ങളാക്കി മൂന്നിൽ ഒന്ന് ഏപ്രിൽ- ജൂൺ മാസങ്ങളിലും മൂന്നിൽ രണ്ട് സെപ്റ്റംബർ- ഒക്ടോബർ മാസത്തിലും ചേർക്കുക. ജലസേചനമുള്ള സമയത്ത് വളം മൂന്നോ നാലോ തുല്യഭാഗങ്ങളാക്കി ഏപ്രിൽ-മെയ്, ആഗസ്റ്റ്-സെപ്റ്റംബർ, ഡിസംബർ,ഫെബ്രുവരി-മാർച്ച് എന്നിങ്ങനെ ലഭ്യമാക്കുക.

 

വലിയ തെങ്ങിന് 1കിലോഗ്രാം ഡോളോമേറ്റ് അല്ലെങ്കിൽ 1കിലോഗ്രം കുമ്മായം വർഷത്തിൽ ചേർത്തുകൊടുക്കണം. അതുപോലെ തന്നെ 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റും ആവശ്യമുണ്ട്. 2 മീറ്റർ ആരത്തിലും,10 സെമി ആഴത്തിലും തെങ്ങിന്റെ ചുറ്റും തടമെടുത്ത് വളം നൽകാം. മഗ്നീഷ്യം സൾഫേറ്റ് ആഗസ്റ്റ് സെപ്റ്റംബർ മാസത്തിലും ജൈവ വളം ജൂൺ ജൂലായ് മാസത്തിലും ചേർക്കുക.

മണൽ പ്രദേ­ശ­ങ്ങ­ളിലും, തീര­പ്ര­ദേ­ശ­ങ്ങ­ളിലും തൈ നട്ട്‌ ആദ്യത്തെ 3 വർഷം തെങ്ങൊ­ന്നിന്‌ 10 കി.­ഗ്രാമും പിന്നീട്‌ 15­-25 കി.­ഗ്രാമും വീതം പച്ചി­ല­വ­ളം, കന്നു­കാ­ലി­വളം, ചകി­രി­ ച്ചോറ്‌ ഇവ­യി­ലേ­തെ­ങ്കിലും ഒന്ന്‌ ചേർക്കു­ന്നത്‌ വളർച്ച മെച്ച­പ്പെ­ടു­ത്തു­വാൻ സഹാ­യി­ക്കും.

തെങ്ങിന് ജലസേചനം

തെങ്ങു കൃഷിയിലെ ഏറ്റവു പ്രധാന കാര്യമാണ് ജലസേചനം.. കൃത്യമായി ജലസേചനം നൽകുന്ന തോട്ടങ്ങളിൽ ഇരട്ടി വിളവ് നേടാൻ കഴിയും എന്ന് പഠനങ്ങൾ പറയുന്നു.

തെങ്ങിന് ഈർപ്പം നിലനിർത്താനായി ചകിരി, ചകിരിച്ചോറ്, പച്ചിലകൾ, തെങ്ങിന്റെ അവശിഷ്ടങ്ങൾ, ഉണങ്ങിയ ഓലകൾ ഇവ പുതയിടാനായി ഉപയോഗിക്കാം. തുള്ളി നനയ്ക്ക് വരൾച്ചയെ അതിജീവിക്കാൻ കഴിവുണ്ട്. ജലസേചന സൗകര്യം കുറഞ്ഞ കൃഷിയിടങ്ങളിൽ ചൂട് ക്രമീകരിക്കാൻ തൊണ്ടു അടുക്കിയും, ചകിരിച്ചോർ കമ്പോസ്റ്റ് ഇട്ടുകൊടുക്കുകയും ചെയ്യാം

Leave a Reply

× How can I help you?