കായീച്ചയെ കുടുക്കാന്‍ ഫിറമോണ്‍ കെണി firamon trap
കായീച്ചയെ കുടുക്കാന്‍ ഫിറമോണ്‍ കെണി
പടവലം, പാവൽ തുടങ്ങിയ വിളകളുടെ പ്രധാന ശത്രുകീടമാണ് കായീച്ചകൾ. വെള്ളരി , കുമ്പളം, മത്തന്‍ , കക്കിരി ,കോവല്‍ എന്നീ പച്ചക്കറികള്‍ മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഇവയും കായീച്ചയുടെ ആക്രമണ പരിധിയില്‍ വരും.
ഗുണമേന്മയുള്ള ഫിറമോണ്‍ കെണി ഉപയോഗിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. ജില്ല തോറും പ്രവര്‍ത്തിക്കുന്ന കൃഷിവിജ്ഞാനകേന്ദ്രങ്ങളുള്പ്പെടെയുള്ള സ്ഥാപനങ്ങളില്‍നിന്നോ വിശ്വസനീയമായ ഏജന്‍സികളില്‍നിന്നോ കെണികള്‍ വാങ്ങുന്നതാണ് നല്ലത്. 110 രൂപയാണ് വില, പാവൽ കൃഷി ചെയ്യുന്നവർ വളരെ നല്ലതാണു
2 മാസത്തിനു മേലെ ഇതിനു ഗുണം കിട്ടും .പച്ചക്കറിക്ക് വയ്ക്കുന്നതും fruits നു വയ്ക്കുന്നതും രണ്ടും വത്യാസം ഉണ്ട്

ചിരട്ട കെണി
ഒരു പാളയൻ കോടൻ പഴവും 10 ഗ്രാം ശർക്കരപ്പൊടിയും കാൽ ടീസ്പ്പൂൺ യീസ്റ്റും ഒരു നുള്ള് സെവിനും അല്ലെങ്കിൽ കാർബോ സൽഫാൻ ചേർത്ത് കുഴച്ച് 6 തടത്തിന് ഒന്നെന്ന കണക്കിൽ ചെറിയ ഉറി കെട്ടി ചിരട്ടയിൽ(കണ്ണില്ലാത്ത ചിരട്ടയിൽ) തൂക്കുക. ആഴ്ച്ചതോറും ഈ വിഷം ചേർത്ത ഭക്ഷണം മാറ്റാൻ ശ്രദ്ധിക്കുക
For SUBSCRIBE Krishi Lokam : https://bit.ly/34YqQyV
For SUBSCRIBE TipsForHappyLife : https://bit.ly/34IjbEO

