Organic White Fly Control : How to get rid of Whiteflies

Organic White Fly Control : How to get rid of Whiteflies  വെള്ളീച്ച, മുഞ്ഞ എന്നിവയെ തുരത്താം

 വേപ്പെണ്ണ– ആവണക്കെണ്ണ– വെളുത്തുള്ളി മിശ്രിതം  

നീരൂറ്റിക്കുടിക്കുന്ന ജീവികളെ നിയന്ത്രിക്കുന്നതിനും അതുവഴി അത് പരത്തുന്ന മൊസൈക്ക് രോഗം ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനും സഹായിക്കും.

വേപ്പെണ്ണ 80 മി.ലി, ആവണക്കെണ്ണ 20 മി,ലി , വെളുത്തുള്ളി 120 ഗ്രാം, ബാര്‍സോപ്പ്-6 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം 6 ലിറ്റര്‍ 50 മി.ലി.

ആറ് ഗ്രാം ബാര്‍ സോപ്പ് 50 മില്ലിലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് സോപ്പ് ലായനി ഉണ്ടാക്കുക.

20 മില്ലി ആവണക്കെണ്ണയും 80 മില്ലി വേപ്പെണ്ണയും കൂടി ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക.

സോപ്പ് ലായനിയും ആവണക്കെണ്ണ വേപ്പെണ്ണ മിശ്രിതവും ചേര്‍ത്ത് ഇളക്കി എമല്‍ഷന്‍ തയ്യാറാക്കാം

ഈ എമല്‍ഷന്‍ 6 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കുക.

ഇതില്‍ 120 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചു ചേർത്ത് ഇളക്കുക .

നീരൂറ്റിക്കുടിക്കുന്ന ജീവികളെ നിയന്ത്രിക്കുന്നതിനും അതുവഴി അത് പരത്തുന്ന മൊസൈക്ക് രോഗം ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനും സഹായിക്കും.

Leave a Reply

× How can I help you?