സപ്പോട്ട നിറയെ കായ്ക്കാൻ ഞാൻ ചെയ്യുന്ന കാര്യങ്ങൾ
Chikoo Farming / Suppotta Krishi സപ്പോട്ട കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
സപ്പോട്ട നടാൻ അനുയോജ്യമായ സമയം മെയ്,ജൂണ്‍ മാസങ്ങൾ ആണ്. ജലസേചന സൗകര്യമുണ്ടെങ്കില്‍ ഇത് ഏത് സീസണിലും നടാവുന്നതാണ് . ബോംബെ, ബീഹാർ, തമിഴ്‌നാട്, മൈസൂർ എന്നീ പ്രദേശങ്ങളിൽ ഒരു വാണിജ്യ വിളയായി വൻതോതിൽ സപ്പോട്ട കൃഷി ചെയ്യുന്നു..നമ്മുടെ നാട്ടിലും അതുപോലെ തീർച്ചയായും ശ്രമിച്ചാൽ ചെയ്യാം .കേരളത്തിലെ കാലാവസ്ഥ സപ്പോട്ട കൃഷിക്ക് അനുയോജ്യമാണ്.. ജൈവ വളങ്ങളും ആവശ്യത്തിന് ജലസേചനവും നൽകിയാൽ
നല്ല വലുപ്പമുള്ള കായ്കൾ ഉണ്ടാകും . സപ്പോട്ട കൊണ്ട് അടിപൊളി രുചിയിൽ മിൽക്ക് ഷേക്ക് ഉണ്ടാക്കാം.. ഞങ്ങളുടെ സപ്പോട്ട കൃഷി രീതിയും ഷേക്ക് ഉണ്ടാക്കുന്നതും കാണാൻ വീഡിയോ കാണുക
ഓക്ടോബര്‍-നവംബര്‍ മാസത്തിലും, ഫെബ്രുവരി മാര്‍ച്ച് മാസത്തിലുമാണ് സപ്പോട്ട പുഷ്പിക്കുന്നത്. ബഡ്ഡ് ചെയ്ത സപ്പോട്ട യാണെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളല്‍ കായ്ക്കും. കൃഷി ചെയ്യുന്ന ഇനത്തിന്‍റെ വളര്‍ച്ചാരീതി, മണ്ണിന്‍റെ ഫലപുഷ്ടി, ഇടവിളകൃഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് വിളവ് ലഭിക്കുക .
സപ്പോട്ട നടുമ്പോൾ അടിവളമായി ചാണകപ്പൊടി ,ആട്ടിന്കാഷ്ഠം,കോഴിക്കാഷ്ടം ഇവയിൽ എന്തെങ്കിലും ചേർക്കുക…അതോടൊപ്പം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇവ ഇട്ടു കൊടുക്കുക. നട്ടതിനു ശേഷം വർഷത്തിൽ 2 പ്രാവശ്യം ജൈവവളം നൽകുക.
പൂക്കൾ പരാഗണം നടന്ന് കായ്കൾ വിളഞ്ഞ് പാകമാകുവാൻ 4 മാസം വരെ സമയമെടുക്കും. സപ്പോട്ട കൃഷി ചെയ്യുന്നവർ നേരിടുന്ന ഒരു പ്രാധാന പ്രശ്നം ആണ് പൂക്കളുടെ കൊഴിഞ്ഞുപോകലാണ് . ഇതിനു പരിഹാരമായി ചെടിയുടെ ചുവട്ടിൽ മാത്രമല്ല ചെടി മൊത്തത്തിലും നനച്ചു കൊടുക്കുക. .
പൂക്കൾ ഉണ്ടാകുന്ന സമയത്തു. ഫിഷ് അമിനോ അസിഡോ എഗ്ഗ് അമിനോ അസിഡോ സ്പ്രൈ ചെയ്യുക, എല്ലാം കായ്കളായി കിട്ടും

